തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകുമെന്ന് സൂചന.
ഇടതു മുന്നണി ചരിത്ര വിജയം നേടിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭായോഗം മുൻതൂക്കം നൽകും. കോവിഡ് പ്രതിരോധത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്ന കാര്യം യോഗം ചർച്ച ചെയ്തേക്കും.
കോവിഡ് ഭീഷണി അവസാനിക്കുന്നതുവരെ ഭക്ഷ്യകിറ്റ് വിതരണം തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചേക്കും.
15-ാമത് കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് 25-ന് നടക്കും. എം.ബി. രാജേഷിനെ എൽഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്.