എടത്വ: രണ്ടായിരത്തോളം താറാവുകള്‍ തലവടിയില്‍ കൂട്ടത്തോടെ ചത്തനിലയില്‍. തലവടി കറുകപറമ്പില് കെ.വി. വര്‍ഗീസിന്റെ 1500 താറാവുകളും കണ്ടംകേരില്‍ സഖറിയ ഗിവര്‍ഗീസിന്റെ 500 താറാവിന് കുഞ്ഞുങ്ങളുമാണ് ചത്തത്.
കെ.വി. വര്‍ഗീസിന് 2100 വലിയ താറാവും 1800 ചെറിയ താറാവുമായിരുന്നു ഉണ്ടായിരുന്നത്. 1300 വലിയ താറാവും 200 കുഞ്ഞുങ്ങളുമാണ് ചത്തത്.
ഇന്നലെ വൈകുന്നേരം തീറ്റ കൊടുക്കാന്‍ കൂട്ടില്‍ കയറ്റിയ താറാവുകള്‍ രാവിലെ വന്ന് നോക്കിയപ്പോഴാണ് കൂട്ടത്തോടെ ചത്ത് കിടക്കുന്നതായി കാണുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം അറിയാന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍ പറയുന്നത്.
താറാവുകളുടെ സാമ്പിള്‍ തിരുവല്ലാ മഞ്ഞാടിയിലെ ലാബിലേക്ക് പരിശോധന നടത്താനായി അയച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാര്‍ പിഷാരത്ത് സ്ഥലം സന്ദര്‍ശിച്ചു.