മിനിസ്ക്രീനിലൂടെയെത്തി ബിഗ്സ്ക്രീന്‍ കീഴടക്കിയ നടിയാണ് മിയ ജോര്‍ജ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ മിയയ്ക്കായി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും നടിയ്ക്കായി.
കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് മിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് നടന്ന ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു കല്യാണത്തിലേക്കെത്തിയതെന്ന് മിയ പറഞ്ഞിരുന്നു.
വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വെളിപ്പെടുത്തിയ മിയ സിഐഡി ഷീല എന്ന ചിത്രത്തില്‍ ആണ് ഇനി അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് മിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഒരു അഭിമുഖത്തില്‍, സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങള്‍ വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മിയ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പൃഥിരാജ് മുംബൈ പോലീസില്‍ ചെയ്ത സ്വവര്‍ഗാനുരാഗി കഥാപാത്രം പോലെ ഒരു റോള്‍ കിട്ടിയാല്‍ താന്‍ ചെയ്യുമോ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
മുംബൈ പോലീസില്‍ പൃഥ്വിരാജ് ചെയ്ത പോലെ ഒരു സ്വവര്‍ഗാനുരാഗ കാഥാപാത്രം വന്നാല്‍ അത് സ്വീകരിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അതില്‍ മടി കാണിക്കില്ലെന്നായിരുന്നു മിയ പറഞ്ഞത്.
എന്നാല്‍ ഐറ്റം സോങ്ങ് ചെയ്യാന്‍ താത്പര്യമില്ലെന്നും അല്ലാതെയുള്ള ഏത് തരം റോളുകളും ഇഷ്ടമാണെന്നും ഒരു അടിച്ചു പൊളി പാട്ടില്‍ നൃത്തം ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മിയ പറയുന്നു.
അതേ സമയം മിയ ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.
അവതാരകനും നടനും മിയയുടെ സുഹൃത്തുമായ ജിപി പങ്കുവെച്ച ഒരു വീഡിയോയില്‍ മിയയെ കണ്ട പ്രേക്ഷകരാണ് താരം ഗര്ണിയാണെന്ന സംശയം പ്രകടിപ്പിച്ചത്.
ഇതു വലിയ വാര്‍ത്തയും ആയിരുന്നു. എന്നാല്‍ മിയയോ അശ്വിനോ ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.