രണ്ട് സംവിധായകന് ചേര്‍ന്ന് ചെയ്യുന്ന സിനിമകള്‍ പലതും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സംവിധായകന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മറ്റൊരു സംവിധായകന്റെ സഹായം ഉണ്ടായിരുന്നുവെന്നു കേട്ടാല്‍ ആര്‍ക്കും ഒരു ഞെട്ടലുണ്ടാകും.
മലയാള സിനിമാചരിത്രത്തിലെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനില്‍ സംഭവിച്ച കാര്യമാണിത്. ഷാജി കൈലാസ് എന്ന സൂപ്പര്‍ സംവിധായകന്റെ പടത്തില്‍ ഒരു സീന്‍ ചെയ്തത് മറ്റൊരു സംവിധാകനാണെന്നു പറഞ്ഞാല്‍ എങ്ങനെയാണ് വിശ്വസിക്കുക.
1997ല്‍ പുറത്തിറങ്ങി വന്‍വിജയം നേടിയ ചിത്രമായിരുന്നു ആറാം തമ്പുരാന്. ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ ഗാനമായിരുന്നു ഹരിമുരളീരവം എന്ന പാട്ട്.
ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രം ജഗന്നാഥന്റെ ഭൂതകാലവും പ്രകടമാകുന്ന ഗാന രംഗം ഷൂട്ട് ചെയ്യേണ്ട ദിവസമായിരുന്നു അന്ന്. ഒരുപാട് നര്‍ത്തകര്‍ പങ്കെടുക്കുന്ന ഗാനത്തില്‍ തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘര്‍ഷവും ഗാനത്തിനിടയില്‍ വരുന്ന രീതിയിലാണ് ചിത്രീകരിക്കേണ്ടത്.
മഹാബലിപുരത്ത് സെറ്റിട്ടു, ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. അപ്പോഴാണ് ഷാജി കൈലാസിന് നാട്ടില്‍ നിന്ന് ഒരു ഫോണ്‍ കാള്‍.
ഭാര്യ ആനിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. കടിഞ്ഞൂല്‍ പ്രസവമാണ് പോയേ പറ്റൂ. പക്ഷേ, ഷൂട്ടിംഗ് മുടക്കാനും പറ്റില്ല. എന്തു ചെയ്യും?
വളരെ നിര്‍ണ്ണായകമായ ഘട്ടമായിരുന്നു അത് ഷാജി കൈലാസിന്. അപ്പോഴാണ് സെറ്റിലേക്ക് അപ്രതീക്ഷിതമായി പ്രിയദര്ശന് എത്തുന്നത്. മോഹന്‍ലാലിനെ കാണാന്നും ലൊക്കേഷനില്‍ ഒരു സൗഹൃദ സന്ദര്‍ശനത്തിനുമായാണ് പ്രിയദര്ശന് എത്തിയത്.
ഷാജി കൈലാസിന്റെ ധര്‍മ്മസങ്കടം അറിഞ്ഞ പ്രിയദര്ശന് പറഞ്ഞു നീ ധൈര്യമായി നാട്ടില്‍ പോ നീ അവിടെ വേണ്ട സമയമാ ഇപ്പോള്‍. സോംഗ് ഒക്കെ ഞാന്‍ എടുത്തോളാം.
ഷാജി കൈലാസ് ആശ്വാസത്തോടെ അടുത്ത ഫ്ളൈറ്റിനു തന്നെ നാട്ടിലേക്ക് പറന്നു. അങ്ങനെ, പ്രിയദര്ശന് ചിത്രീകരിച്ച ഗാനരംഗമാണ് ആറാം തമ്പുരാനിലെ ഹരിമുരളീരവം.
അന്ന് തന്നെ ഷാജി കൈലാസിനു ഒരു ആണ്‍കുഞ്ഞ് പിറന്നു. കടിഞ്ഞൂല്‍ കണ്മണിക്ക് ഷാജി കൈലാസ് ഇട്ട പേര് ജഗന് എന്നാണ്. ആറാം തമ്പുരാനിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.
ആറാം തമ്പുരാന് മലയാളത്തിലെ സര്‍വ്വകാല ഹിറ്റുകളില്‍ ഒന്നായി മാറി. ഹരിമുരളീരവം പാട്ടും അതിന്റെ രംഗങ്ങളും മലയാളികള്‍ ഒരിക്കലും മറക്കാത്തതിമായി തീര്‍ന്നു.
1997ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ആറാം തമ്പുരാന് നേടിയത് സമാനതകള്‍ ഇല്ലാത്ത വിജയമായിരുന്നു.
രഞ്ജിത് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാലിന് നായികയായിത് മഞ്ജു വാര്യര്‍ ആയിരുന്നു. മഞ്ജുവാര്യരും മോഹന്‍ലാലും ആദ്യമായി ഒന്നിച്ച ആദ്യ ചിത്രവും ആറാം തമ്പുരാന് ആയിരുന്നു.
രവീന്ദ്രന് മാസ്റ്റര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റ്ചാര്‍ട്ടുകളില്‍ ഇടം പിടിച്ചു.