വിലങ്ങാട് (കോഴിക്കോട്): കോവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ നാലാമത്തെയാളും ഗുജറാത്തിൽ മരിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് തൽതേജ് ശിവധാര അപ്പാർട്ടുമെന്റിൽ താമസിക്കുന്ന തോമസ് ഫിലിപ്പ് (തോമസ്കുട്ടി-47) ആണ് ഇന്നലെ മരിച്ചത്. കോഴിക്കോട് ജില്ലയിലെ നാദപുരം വിലങ്ങാട് കാരിക്കുന്നൽ കുടുംബാംഗമാണ്.
കോവിഡ് ബാധിതനായി ഒരു മാസമായി അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കെ.ടി. ഫിലിപ്പ് (71), മേരി ഫിലിപ്പ് (66), ഭാര്യ സ്മിത (43) എന്നിവർ മരിച്ചിരുന്നു. ””””””’
ഏക മകൻ ജോഹാൻ ഫിലിപ്പ് തോമസ്, പ്ലസ് വൺ വിദ്യാർഥിയാണ്. സഹോദരൻ: ഫാ. ജോമോൻ ഫിലിപ്പ് സിഎംഐ (ബിജ്നോർ).