ലോക്ക്ഡൗൺ നിയന്ത്രണം; തെറ്റിദ്ധാരണ പടർത്തി കൗൺസിലറുടെ പ്രസ്താവന;  പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മറ്റൊരു കൗൺസിലർ


കോ​ട്ട​യം: ലോ​ക്ക്ഡൗ​ണി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു തെ​റ്റി​ധാ​ര​ണ പ​ട​ർ​ത്തു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​ര​വു​മാ​യി മ​റ്റൊ​രു കൗ​ണ്‍​സി​ല​ർ.കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ 31-ാം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷീ​നാ ബി​നു​വാ​ണ് റോ​ഡ് അ​ട​ച്ച​ത് സം​ബ​ന്ധി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന പ്ര​സ്ഥാ​വ​ന ഇ​റ​ക്കി​യ​ത്.

കോ​വി​ഡ് അ​തി​വ്യാ​പ​നം വ​ള​രെ രൂ​ക്ഷ​മാ​യ​തി​നാ​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ല​വ​ട്ടം മേ​ൽ​പാ​ലം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഹോ​സ്പി​റ്റ​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ പു​റ​ത്തു പോ​കാ​ൻ അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ക്കു​ക​യു​ള്ളു എ​ന്നാ​യി​രു​ന്നു ഷീ​നാ ബി​നു​വി​ന്‍റെ പ്ര​സ്ഥാ​വ​ന. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ന​ല്ലാ​തെ ആ​ളു​ക​ളെ പു​റ​ത്തേ​ക്കു വി​ടി​ല്ലെ​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രി​ൽ ആ​ശ​ങ്ക​യ്ക്കും ഇ​ട​യാ​ക്കി.

ഇ​തേത്തുട​ർ​ന്നു മ​ണി​പ്പു​ഴ നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സ് റോ​ഡ് പോ​ലീ​സ് അ​ട​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മൂ​ല​വ​ട്ടം മേ​ൽ​പ്പാ​ലം അ​ട​ച്ച​താ​യു​ള്ള സ​ന്ദേ​ശം വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​ച്ച​ത്.

ഇ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​സ്വ​സ്ഥ​രാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ഇ​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

ഇ​തു സം​ബ​ന്ധി​ച്ചു കൗ​ണ്‍​സി​ല​റെ വി​ളി​ച്ച​പ്പോ​ഴും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. അ​തി​നു​ശേ​ഷ​മാ​ണ് മ​റ്റൊ​രു വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​റാ​യ ഷീ​ജ അ​നി​ൽ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. വാ​ഹ​ന ത​ട​സം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment