ന്യൂഡൽഹി: എയർ ഇന്ത്യ യാത്രക്കാരുടെ വിവരങ്ങൾ സൈബർ ആക്രമണത്തിൽ ചോർന്നതായി വെളിപ്പെടുത്തൽ.
ലക്ഷക്കണക്കക്കിന് യാത്രക്കാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പ്രാഥമിക വിവരം.
യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ആക്രമണത്തിൽ ചോർന്നു. 2011 ഓഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
പേര്, ജനന തീയതി, കോണ്ടാക്റ്റ് വിവരം, ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ അടക്കമുള്ള വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
45 ലക്ഷം ഡാറ്റ സെറ്റ് ഹാക്കർമാർ ചോർത്തിയെന്നാണ് പ്രാഥമിക വിവരം. ഡാറ്റ ചോർച്ച നടന്നുവെന്ന വിവരം എയർ ഇന്ത്യ യാത്രക്കാരെ ഇ- മെയിൽ വഴി അറിയിക്കുകയായിരുന്നു.
എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സീത എന്ന കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് എയർ ഇന്ത്യ അറിയിക്കുന്നത്.
എയർ ഇന്ത്യക്ക് പുറമേ ഇതേ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസുകളും ഇരയായതായി റിപ്പോർട്ടുകളുണ്ട്.