ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്കെതിരേ ട്രോളുകൾ.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് അടക്കമുള്ളവരാണ് പരിഹാസവുമായി രംഗത്തെത്തിയത്.
“ഒരു മുതലയുടെ കഥ’ എന്ന തലക്കെട്ടിൽ മോദിയുടെ പലകാലത്തിലെ പ്രസംഗങ്ങൾ പങ്കുവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ പരിഹാസ വിഡിയോ.
കഴിഞ്ഞ ദിവസം വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വിതുമ്പിയത്. നിരവധി പേരെ കോവിഡ് നമ്മില്‍നിന്ന് തട്ടിയെടുത്തു. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നതായും മോദി പറഞ്ഞു.
https://www.facebook.com/watch/?ref=external&v=3950164975099281