കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിർമാണ പ്രവർത്തനത്തിലുണ്ടായിരുന്ന 72 അതിഥി തൊഴിലാളികൾക്കു കോവിഡ് സ്ഥിരീകരിച്ചു.
ഇന്നലെയാണ് നൂറുപേരോളമുണ്ടായിരുന്ന തൊഴിലാളി സംഘത്തിൽ കോവിഡ് പ്രശ്നം രൂക്ഷമായ ഇവരുടെ പരിശോഘധനാ ഫലം പുറത്തുവന്നത്. ഇവരെ മുടിയൂർകരയിലെ ഫ്ളാറ്റിലേക്കു മാറ്റി.
രോഗം വന്നവർ, സന്പർക്കത്തിലുണ്ടായിരുന്നവർ, മറ്റുള്ളവർ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ചികിത്സാ സൗകര്യത്തോടെ തൗമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതിരന്പുഴ മെഡിക്കൽ ഓഫീസർ ഡോ. റോസ്്ലിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്കു ചികിത്സയും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
സർജറി ബ്ലോക്കിലെ പുതിയ വാർഡിന്റെ നിർമാണ പ്രവർത്തനത്തിലായിരുന്നു പശ്ചമ ബംഗാൾ സ്വദേശികളായ 100 കരാർ തൊഴിലാളികളും.
ഇവർക്കു രോഗം സ്ഥിരീകരിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. മെഡിക്കൽ കോളജിലും പിരസരങ്ങളിലും ഇതിന്റെ ഭാഗമായി അണുനശീകരണം നടത്തി.