മാഹി: നോമ്പുകാലത്ത് തനിക്ക് സക്കാത്തായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ കോവിഡ് ചാലഞ്ചിലേക്ക് സംഭാവന ചെയ്ത് പന്ത്രണ്ടു വയസുകാരന്.
മാഹി ഇടയില്‍പീടികയിലെ സിയാന് മെഹഫിലാണ് തനിക്ക് നോമ്പുകാലത്ത് ലഭിച്ച സക്കാത്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ വാക്സിന് ചാലഞ്ചിലേക്ക് നല്‍കിയത്.
ഇടയില്‍ പീടികയിലെ സാമൂഹിക പ്രവര്ത്തകന് കാദിയറവിട ടൂബയിലെ അസീസ് ഹാജിയുടെ പേരകുട്ടിയും ദുബായിയില്‍ ബിസിനസുകാരനായ മഹമ്മൂദ് -സാബിറ ദമ്പതികളുടെ ഇളയ മകനുമാണ് സിയാന്.
പന്തയ്ക്കല്‍ ഐകെകെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സക്കാത്തായി കിട്ടിയ പണമുപയോഗിച്ച് കളിപ്പാട്ടങ്ങള്‍ വാങ്ങണമെന്നായിരുന്നു സിയാന് ആദ്യം തീരുമാനിച്ചത്.
ഇതിനായി പണം സ്വരൂപിച്ച് വെക്കുകയും ചെയ്തു. എന്നാല്‍ പത്രവായനക്കാരനായ സിയാന് പിന്നീട് തീരുമാനം മാറ്റുകയായിരുന്നുവെന്ന് അസീസ് ഹാജി പറഞ്ഞു.
തുക രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എം.എം. അഭിഷേക് കുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഫസീന്‍ സഹോദനരാണ്.