ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ 13,000 രൂപ വിലയുള്ള സ്മാർട് ഫോണ് കലുങ്കിനടയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ സൂപ്രണ്ട് നിർദേശം നല്കി.
മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 17നു കോവിഡ് ബാധിച്ചു മരിച്ച സംക്രാന്തി സ്വദേശി ശ്രീകുമാറിന്റെ ഫോണാണ് അടുത്ത ദിവസം ആർപ്പൂക്കര കോലോട്ട് അന്പലത്തിനു സമീപം റോഡിനോടു ചേർന്നു കലുങ്കിനടയിൽ നിന്നു കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായ രോഗിയുടെ ഫോണ് ആശുപത്രി ജീവിനക്കാർ വാങ്ങിവെച്ചിരുന്നു. പിന്നീട് മരണശേഷം ബന്ധുക്കൾ ഫോണ് അന്വേഷിച്ചെങ്കിലും ലഭിച്ചില്ല.
തുടർന്നു ഫോണിൽ വിളിച്ചപ്പോഴാണ് കലുങ്കിനടിയിൽ നിന്നും ഫോണ് ലഭിച്ചതാണെന്നുള്ള വിവരം ആർപ്പൂക്കര സ്വദേശി അറിയിച്ചത്. ഇതേത്തു ടർന്നാണ് ബന്ധുക്കൾ ആശുപത്രി ജീവനക്കാർക്കെതിരെ പരാതിപ്പെട്ടത്.