മുംബൈയിൽ ടൗട്ടേ ചുഴലിക്കാറ്റിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ് ഉണ്ടായത്.
ടൗട്ടേ ചുഴലിക്കാറ്റിൽ വൻ മരം കടപുഴകി വീഴുന്നതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ളതാണ് ദൃശ്യം.
നഗരത്തിലെ ചെറിയ റോഡിലൂടെ കുടയുമായി നടക്കുകയായിരുന്ന യുവതിക്ക് തൊട്ട് മുന്നിലായാണ് വൻ മരം കടപുഴകി വീണത്.
പിന്നോട്ട് ഓടിയ യുവതി യാതൊരു പരിക്കും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്.
എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വാർത്താ ഏജൻസിയായ എഎൻഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
78,000 ആളുകളാണ് ദൃശ്യങ്ങൾ ഇതുവരെ ട്വിറ്ററിൽ കണ്ടിരിക്കുന്നത്. യുവതിയുടെ ഭാഗ്യത്തെക്കുറിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.