ന്യൂഡല്‍ഹി: കുട്ടികള്‍ക്കും കോവിഡ് പിടിപെടാമെന്നും എന്നാല്‍ ഗുരുതരമായേക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍.
കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഒന്നുകില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല, അല്ലെങ്കില്‍ കുറഞ്ഞ ലക്ഷണങ്ങളുണ്ടാകും.
സാധാരണനിലയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരില്ലെന്നും നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു.
കുട്ടികള്‍ ഈ അണുബാധയില്‍നിന്ന് മുക്തമല്ല. അവര്‍ക്കും രോഗം ബാധിക്കാം. എന്നാല്‍ കുട്ടികളില്‍ സാധാരണയായി കടുത്ത അണുബാധ ഉണ്ടാവില്ലെന്നും പോള്‍ പറഞ്ഞു.
കുട്ടികളിലെ കോവിഡ് ചികിത്സക്കായി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പക്ഷേ അവരെ രോഗം പടരുന്നതിന്റെ ഭാഗമാകാന്‍ അനുവദിക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണും ഡോ. പോള്‍ കൂട്ടിച്ചേര്‍ത്തു.