പീഡനത്തിനിരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം ചെയ്തു ! ഇരുവരും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി…

പീഡനക്കേസില്‍ ഇരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്.

വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസില്‍ പരാതി നല്‍കിയത്.

നിരവധി യുവതികള്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസുകാരനും മാതാവും ചേര്‍ന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ഫെയ്സ്ബുക്ക് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്നും പിന്നീട് പല സ്ഥലങ്ങളിലായി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

Related posts

Leave a Comment