ലാ ​​ലി​​ഗ കീരിടത്തിൽ മുത്തമിട്ട് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്

 

മാ​​ഡ്രി​​ഡ്: ഡി​യേ​ഗൊ സി​മ​യോ​ണി എ​ന്ന ത​ന്ത്ര​ജ്ഞ​ന്‍റെ കീ​ഴി​ൽ 2020-21 സീ​​സ​​ണ്‍ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ കി​​രീ​​ടം അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​ന്. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ വ​​യ്യ​​ഡോ​​ലി​​ഡി​​നെ 2-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ കി​​രീ​​ട​​ത്തി​​ൽ ചും​​ബി​​ച്ച​​ത്.

മാ​​ഡ്രി​​ഡ് ന​​ഗ​​ര​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന അ​​ത്‌​ല​​റ്റി​​ക്കോ​​യും റ​​യ​​ലും ത​​മ്മി​​ലാ​​യി​​രു​​ന്നു കി​​രീ​​ട പോ​​രാ​​ട്ടം. അ​​ത്‌​ല​​റ്റി​​ക്കോ സ​​മ​​നി​​ല​​യോ തോ​​ൽ​​വി​​യോ വ​​ഴ​​ങ്ങു​​ക​​യും റ​​യ​​ൽ ജ​​യി​​ക്കു​​ക​​യും ചെ​​യ്താ​​ൽ കി​​രീ​​ടം റ​​യ​​ൽ മാ​​ഡ്രി​​ഡി​​നു സ്വ​​ന്ത​​മാ​​കു​​മാ​​യി​​രു​​ന്നു.

ലീ​​ഗി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ച്ചാ​​ൽ കി​​രീ​​ടം എ​​ന്ന നി​​ല​​യി​​ൽ ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ അ​​ത്‌​ല​​റ്റി​​ക്കോ 18-ാം മി​​നി​​റ്റി​​ൽ 1-0നു ​​പി​​ന്നി​​ലാ​​യി. 57-ാം മി​​നി​​റ്റി​​ൽ ആം​​ഗ​​ൽ കൊ​​റെ​​റ​​യും 67-ാം മി​​നി​​റ്റി​​ൽ ലൂ​​യി​​സ് സു​​വാ​​ര​​സും ല​​ക്ഷ്യം​​ക​​ണ്ട​​തോ​​ടെ അ​​ത്‌​ല​​റ്റി​​ക്കോ കി​​രീ​​ട​​ം നേടി.

വി​​യ്യാ​​റ​​യ​​ലി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​ന്‍റെ ഗോ​​ളി​​ൽ 2-1നു ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്ക് 38 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 86ഉം ​​റ​​യ​​ലി​​ന് 84ഉം ​​പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്. മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ബാ​​ഴ്സ​​ലോ​​ണ 79 പോ​​യി​​ന്‍റ് നേ​​ടി. അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ബാ​​ഴ്സ 1-0ന് ​​ഐ​​ബ​​റി​​നെ കീ​​ഴ​​ട​​ക്കി.

ഇത് അ​​ത്‌​ല​​റ്റി​​ക്കോ സ്റ്റൈ​​ൽ

സ്വ​​പ്നന​​ഗ​​ര​​മാ​​യ മാ​​ഡ്രി​​ഡി​​ന്‍റെ ര​​ണ്ടു മു​​ഖ​​ങ്ങ​​ളാ​​ണ് റ​​യ​​ലും അ​​ത്‌​ല​​റ്റി​​ക്കോ​​യും. പ​​ണ​​ക്കൊ​​ഴു​​പ്പി​​ന്‍റെ ധാ​​രാ​​ളി​​ത്ത​​മാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് എ​​ങ്കി​​ൽ അ​​തി​​ന്‍റെ നേ​​ർ വി​​പ​​രീ​​ത​​മാ​​ണ് അ​​ത്‌​ല​​റ്റി​​ക്കോ. ഉ​​ള്ള​​തു​​കൊ​​ണ്ട് ഓ​​ണം പോ​​ലെ ക​​ഴി​​യു​​ന്ന ക്ല​​ബ്.

2011ലാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ര​​യാ ഡി​​യേ​​ഗൊ സി​​മ​​യോ​​ണി എ​​ന്ന പ​​രി​​ശീ​​ല​​ക​​ൻ അ​​ത്‌​ല​​റ്റി​​ക്കോ​​യി​​ൽ എ​​ത്തി​​യ​​ത്. 2010-11 സീ​​സ​​ണി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ ലീ​​ഗി​​ൽ ഏ​​ഴാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. 11-12 സീ​​സ​​ണി​​ൽ അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ർ​​ന്ന അ​​ത്‌​ല​​റ്റി​​ക്കോ, തു​​ട​​ർ​​ന്ന് മൂ​​ന്നി​​ലേ​​ക്കെ​​ത്തി. 2013-14ൽ ​​ലാ ലി​​ഗ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി.

1995-96 സീ​​സ​​ണി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യി ആ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ കി​​രീ​​ട​​ത്തി​​ൽ ചും​​ബി​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​നി​​ന്ന് പി​​ന്നോ​​ട്ടി​​റ​​ങ്ങാ​​തി​​രു​​ന്ന അ​​ത്‌​ല​​റ്റി​​ക്കോ ഈ ​​സീ​​സ​​ണി​​ൽ വീ​​ണ്ടും കി​​രീ​​ട​​ത്തി​​ൽ, സി​​മ​​യോ​​ണി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ലെ ര​​ണ്ടാം ലാ ​​ലി​​ഗ കി​​രീ​​ടം, ആ​​കെ 11-ാമ​​ത്തേ​​തും.

2004-05 സീ​​സ​​ണ്‍ മു​​ത​​ൽ റ​​യ​​ലും ബാ​​ഴ്സ​​യു​​മ​​ല്ലാ​​തെ ലാ ​​ലി​​ഗ​​യ്ക്ക് മ​​റ്റൊ​​രു അ​​വ​​കാ​​ശി​​യു​​ണ്ടെ​​ങ്കി​​ൽ അ​​ത് സി​​മ​​യോ​​ണി​​യു​​ടെ അ​​ത്‌​ല​​റ്റി​​ക്കോ ആ​​ണ്.

Related posts

Leave a Comment