ഗാന്ധിനഗർ: വി.എൻ. വാസവൻ മന്ത്രിയായതിന്റെ സന്തോഷം പങ്കുവച്ചത് കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവും പായസവും വിളന്പി.
ഇന്നലെയാണ് ഉച്ചഭക്ഷണവും പായസവും വിളന്പിയത്. അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയാണ് വാസവൻ.
ഉച്ചഭക്ഷണം നൽകുന്നത് തുടരുമെന്നും നിർധനരായ കോവിഡ് രോഗികളെ മെഡിക്കൽ കോളജിൽ എത്തിക്കുന്നതിനും മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിനായി വീടുകളിലോ പൊതുശ്മശാനങ്ങളിലോ എത്തിക്കുന്നതിനും അഭയം സജീവമായുണ്ടാകുമെന്നും വി.എൻ. വാസവൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. റസൽ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ.വി.എൽ. ജയപ്രകാശ്, ആർഎംഒ ഡോ.ആർ.പി. രഞ്ചിൻ, കെ.എൻ. വേണുഗോപാൽ, ബിനു ബോസ്, ജോസ് ഇടവഴിക്കൽ, ആർ. ബിജു എന്നിവർ പങ്കെടുത്തു.