പത്തനംതിട്ട: കുറഞ്ഞ സമയത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. വാക്സിനുകള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്.
കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ വാക്സിനുകള്‍ എത്രയും വേഗം ലഭിക്കാന്‍ സമ്മര്‍ദം ശക്തമാക്കും. ഇതു കൂടാതെ സംസ്ഥാനം സ്വന്തം നിലയിലും വാക്സിന് വാങ്ങി. വിദേശത്തുനിന്നടക്കം വാക്സിന്റെ ലഭ്യതയെക്കുറിച്ച് പരിശോധിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തു കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ ഇത് ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സമയമായെന്ന സൂചനയല്ല. ജാഗ്രത തുടരണം.
ലോക്ഡൗണ്‍ കാലത്തെ രോഗവ്യാപനം സംബന്ധിച്ച ഫലങ്ങള്‍ അടുത്തയാഴ്ചയോടെ മാത്രമേ ലഭ്യമാകുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.