തുറവൂർ: സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ചാവടി കൊല്ലശേരിൽ കരുണാകരന്റെ മകൻ ബൈജു (50), ചാവടി കൈതവളപ്പിൽ ചാർളിയുടെ മകൻ സ്റ്റീഫൻ (46) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് അവരവരുടെ വീടുകളിൽ മരിച്ച നിലയിൽ കണ്ടത്. വീടിനുള്ളിൽനിന്നു സാനിട്ടൈസറും ഗ്ലാസും കണ്ടെത്തി.
സാനിട്ടൈസർ കഴിച്ചതിനെ തുടർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കുത്തിയതോട് പൊലീസ് മേൽനടപടി സ്വീകരിച്ചു.
മൃതദേഹങ്ങൾ തുറവൂർ ആശുപത്രി മോർച്ചറിയിൽ. ബൈജു സീഫുഡ് കമ്പനിയിലെ ഡ്രൈവറും സ്റ്റീഫൻ കൂലിപ്പണിക്കാരനുമാണ്.