അമല പോളുമൊത്തുള്ള ദാമ്പത്യജീവിതം തുടര്‍ന്നേക്കില്ലെന്ന ഭര്‍ത്താവ് എ.എല്‍. വിജയ് സൂചന നല്‍കിയതോടെ വിവാഹമോചനത്തിനുള്ള കാരണങ്ങള്‍ തേടുന്ന തിരക്കിലാണ് തമിഴ് മാധ്യമങ്ങള്‍. തമിഴിലെ പ്രമുഖ നടനുമായി അമലയുടെ അടുപ്പമാണ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്ന വാദത്തിന് ബലം പകരുന്നതാണ് വിജയ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. മാതാപിതാക്കള്‍ പറയുന്നതേ കേള്‍ക്കുകയുള്ളുവെന്നും ബന്ധം ഇനിയും തുടരുന്ന കാര്യം സംശയമാണെന്നുമാണ് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.
വിവാഹശേഷം അമല അഭിനയിക്കുന്നതിനോട് വിജയിനോ മാതാപിതാക്കള്‍ക്കോ താല്പര്യമില്ലായിരുന്നു. അമലയാകട്ടെ വിവാഹത്തിനുശേഷം തുടരെ തുടരെ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. ഇത് വിജയ്യുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല അമലയുടെയും വിജയ്യുടെയും ജീവിതരീതിയിലും ഒത്തൊരുമ ഇല്ലായിരുന്നെന്നും അടുത്തസുഹൃത്തുക്കളും വ്യക്തമാക്കി. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന് എഎല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.
എ.എല്‍ വിജയ് പുതിയ സിനിമയുടെ പണിപ്പുരയിലാണ്. പുതിയ ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡെവിള്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുദേവയാണ് നായകന്. ഈ സിനിമയില്‍ വില്ലനായി എത്തുന്നത് അമല പോളിന്റെ സഹോദരനായ അഭിജിത്ത് പോള്‍ ആണ്. ഷാജാഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല പോള്‍ ഒടുവില്‍ അഭിനയിച്ചത്. ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണിപ്പോള്‍ നടി.