ക്ഷേ​മ​നി​ധി വ​ഴി സ​ഹാ​യ വി​ത​ര​ണം; അ​വ്യ​ക്ത​ത തു​ട​രു​ന്നു; അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന്ആ​ക്ഷേ​പം


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ക്ഷേ​മ​നി​ധി​ബോ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​ള്ള സ​ഹാ​യ വി​ത​ര​ണ​ത്തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ന്നു.മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത​ല്ലാ​തെ ധ​ന​സ​ഹാ​യ​ത്തി​ന് എ​ങ്ങി​നെ അ​പേ​ക്ഷി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ ആ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ര്‍​ക്ക് ഇ​ത്ത​വ​ണ​യും തു​ക ന​ല്‍​കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മോ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്നി​ല്ല. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ല്‍ നി​ന്നു വി​ഭി​ന്ന​മാ​യി കൂ​ടു​ത​ല്‍ പേ​ര്‍ ഇ​ത്ത​വ​ണ വി​വി​ധ ക്ഷേ​മ​നി​ധി ബോ​ര്‍​ഡു​ക​ളി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തി​രു​ന്നു.

പ​ല​രും വ​രി​സം​ഖ്യ പി​ഴ സ​ഹി​തം പു​തു​ക്കു​ക​യും ചെ​യ്തു. ഇ​വ​ര്‍ എ​ങ്ങി​നെ​യാ​ണ് പു​തി​യ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യി​ല്ല.ക​ഴി​ഞ്ഞ ത​വ​ണ ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലേ​തു​ള്‍​പ്പെ​ടെ​യു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം വ​ലി​യ പ​രാ​തി​ക്ക് വ​ഴി​വ​ച്ചി​രു​ന്നു

. ഇ​പ്പോ​ഴും ഈ ​പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ര്‍​ഹ​രാ​യ പ​ല​രെ​യും അ​വ​ഗ​ണി​ക്കു​ക​യും ഒ​രേ പേ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ പ​ണം നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന​താ​യി​രു​ന്നു പ​രാ​തി.

തു​ട​ര്‍​ന്ന് പ​ണം തി​രി​ച്ചെ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യും സം​ജാ​ത​മാ​യി. മാ​ത്ര​മ​ല്ല സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ടു​ള്ള​വ​ര്‍​ക്ക് ഐ​എ​ഫ്‌​സി കോ​ഡ് ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ധ​ന​സ​ഹാ​യം ന​ല്‍​കി​യ​തു​മി​ല്ല. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് ഈ ​വ​ര്‍​ഷ​വും ആ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഓ​ണ്‍ ലൈ​ന്‍ വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​താ​ത് ക്ഷേ​മ​നി​ധി സൈ​റ്റു​ക​ള്‍ ഇ​പ്പോ​ള്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അം​ഗ​ങ്ങ​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.

ആ​ധാ​ര്‍​കാ​ര്‍​ഡ് ന​മ്പ​ര്‍ , ക്ഷേ​മ​നി​ധി അം​ഗ​ത്വ ര​ജി​സ്‌​റ​ര്‍ ന​മ്പ​ര്‍, ബാ​ങ്ക് പാ​സ് ബു​ക്ക് കോ​പ്പി എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.​എ​ന്നാ​ല്‍ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ വെ​ബ് സൈ​റ്റ് ക​നി​യാ​ന്‍ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ​ല​രും.

Related posts

Leave a Comment