മെഗാസ്റ്റാർ മമ്മൂട്ടി എപ്പോഴെങ്കിലും മകൻ ദുൽഖറിനെ വഴക്കുപറയാറുണ്ടോ എന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അക്കാര്യത്തിൽ വെളിപ്പെടുത്തലുമായി ദുൽഖർ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഇലക്ട്രിസിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് വാപ്പച്ചി കൂടുതല്‍ വഴക്ക് പറയാറുളളതെന്നാണ് ദുൽഖർ പറയുന്നത്.
തനിക്ക് മാത്രമല്ല ഭാര്യയ്ക്കും മറ്റുളളവര്ക്കുമെല്ലാം ഇതുപോലെ ഓരോ കാര്യത്തിന് വഴക്ക് കേള്‍ക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ലൈറ്റ് അണയ്ക്കാതിരിക്കുക, എസി ഓഫാക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും തനിക്ക് വാപ്പച്ചിയുടെ കൈയില്‍ നിന്ന് വഴക്ക് കേള്‍ക്കാറുണ്ട്.
പിന്നെ വീടിനെ ബഹുമാനിക്കാതെയിരുന്നാല് വാപ്പച്ചിക്ക് ദേഷ്യം വരുമെന്നും ദുൽഖർ പറയുന്നു.
“എല്ലാം നല്ല ചിട്ടയാണ്. കുട്ടിക്കാലം തൊട്ടെ ഞങ്ങളെ അങ്ങനെയാണ് വാപ്പച്ചി പഠിപ്പിച്ചത്. ചിലപ്പോഴൊക്കെ ചില തെറ്റുകള്‍ വരുത്താറുണ്ട്.
അതിനൊക്കെ ഒരു മടിയുമില്ലാതെ വാപ്പച്ചി ചൂടാകാറുണ്ട്. ടിവിയുടെ റിമോട്ട് കണ്ട്രോളര് കണ്ടില്ലെങ്കിലും ഇതാണ് അവസ്ഥ’ -ദുല്‍ഖര്‍ പറയുന്നു..