രാജ്യം കോവിഡ് രണ്ടാംതരംഗത്തെ നേരിടുമ്പോൾ കരുതലിന്റെ ഉപദേശവുമായി രംഗത്തെത്തുകയാണ് ബോളിവുഡ് നടി ശില്പ ഷെട്ടി.
പരസ്പരം ഐക്യത്തോടെയിരിക്കാനും സഹായിക്കാനും ആദ്യം തന്നെ വേണ്ടത് നമ്മളോട് തന്നെ നന്നായി പെരുമാറുകയെന്നതാണെന്ന് ശില്പ പറയുന്നു.
നിങ്ങളുടെ ശ്രദ്ധ ആദ്യ ലഭിക്കേണ്ടതിന് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യം, ഭക്ഷണം, ഉറക്കം തുടങ്ങി വെള്ളം കുടിക്കുന്നതിനെ പോലും അവഗണിക്കരുതെന്നും നടി പറയുന്നു.
നിങ്ങള്‍ നന്നായിരുന്നാല്‍ മാത്രമേ ചുറ്റുമുള്ളവരെ നന്നായി നോക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശില്പ കൂട്ടിച്ചേർക്കുന്നു.