കുമരകത്ത് കർശന നിയന്ത്രണം! വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല; പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കിത്തു​ട​ങ്ങി

കു​മ​ര​കം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ത​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​മ​ര​ക​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്നു മു​ത​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കിത്തു​ട​ങ്ങി.

ഇ​ന്ന​ലെ കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ 30 വ​രെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ഒ​ഴി​കെ​യു​ള്ള ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ല്ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യാ​യി​രി​ക്കും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക.

പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന വാ​ർ​ഡ് ത​ല​ങ്ങ​ളി​ലും ന​ട​ത്തും.

ച​ന്ത​ക്ക​വ​ല​യി​ലെ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന കു​ടു​ത​ൽ ശ​ക്ത​മാ​ക്കും. വ്യ​ക്ത​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ആ​രെ​യും യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല.

നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ത്ത പ​ക്ഷം സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

Related posts

Leave a Comment