വലേറ്റ: മുതിർന്ന ജനസംഖ്യയുടെ 70 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് കോവിഡ് 19 കുത്തിവയ്പ് നൽകിയ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമായി മാറി മാൾട്ട.
രാജ്യം ഹെർഡ് ഇമ്യൂണിറ്റി നേടിയതായി മന്ത്രി ക്രിസ് ഫിയർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച വരെ 4,75,000 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. 16 വയസിനു മുകളിൽ പ്രായമുള്ളവരിൽ 42 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് വാക്സിനേഷൻ നൽകുന്നത്.
5,00,000 ത്തോളം ആളുകളാണ് മാൾട്ടയിൽ അധിവസിക്കുന്നത്. മാസ്ക് നിയമങ്ങളിൽ ജൂലൈ 1 മുതൽ ഇളവ് വരുത്തും.
പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾ ഇനി പുറത്തു തനിച്ചായിരിക്കുന്പോൾ ധരിക്കേണ്ടതില്ല.ബീച്ചുകളിൽ, മാസ്ക് ആവശ്യകത ജൂണ്‍ 1 മുതൽ ഉപേക്ഷിക്കും.
എന്നാൽ ജർമനിയിൽ കൊറോണ വ്യാപനം കുറഞ്ഞുവരുന്നതായി രാജ്യത്തെ എല്ലാ മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിയ്ക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2682 പുതിയ കൊറോണ അണുബാധകളും 66 മരണങ്ങളും കണ്ടെത്തിയതായി ജർമ്മനിയിലെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്ററിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ മുതലുള്ള കണക്കുകളെ അടിസ്ഥാനമാക്കി രാജ്യത്തൊട്ടാകെ ഇൻസിഡെൻസ് റേറ്റ് 62.5 ആണെന്നും ഇൻസ്ററിറ്റ്യൂട്ട് അറിയിച്ചു.
എന്നിരുന്നാലും കൊറോണ നിയന്ത്രണനടപടികളിൽ അയവുകൾ വരുത്തിയിട്ടില്ല. അടുത്തയാഴ്ച നടക്കുന്ന കൊറോണ ഉച്ചകോടിയിൽ ഒരുപക്ഷെ ഇളവുകൾ ഉണ്ടായേക്കാൻ ഇടയുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ