കോട്ടയം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു.
എന്‍സിപിയുടെ മഹിളാ വിഭാഗമയ നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലതികയ്ക്കു ലഭിച്ചേക്കും.
കൂടാതെ എന്‍സിപിക്കു ലഭിക്കുന്ന കോര്പറേഷന് സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കും ലതികയെ പരിഗണിക്കുമെന്നാണ് സൂചന.
എന്‍സിപിക്കു ലഭിക്കുന്ന വനിതാ കമ്മീഷന് അംഗമായും ലതികയെ പരിഗണിക്കുന്നുണ്ട്. അതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസുകാരെ എന്‍സിപിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനു നേതൃത്വം നല്‍കാനും ലതികയെ എന്‍സിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.