ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിനെതിരെ വിമര്‍ശവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്സിൻ വാങ്ങണമെന്നാണ് കേന്ദ്രം പറയുന്നത്.
എന്നാൽ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊന്നും ഒരു ഡോസ് വാക്സിന് പോലും ഇതുവരെ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല.
വാക്സിന് കമ്പനികള്‍ സംസ്ഥാനങ്ങളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണെന്നും കേജരിവാൾ പറഞ്ഞു.
പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചാൽ സ്വയം നേരിട്ടുകൊള്ളാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം അനുവദിക്കുമോ?
ഡൽഹി ആണവ ബോംബുകൾ നിർമിക്കാനോ ഉത്തർപ്രദേശ് ടാങ്കുകൾ വാങ്ങാനോ ആവശ്യപ്പെടുമോ?
കേജരിവാൾ ഒരു ദേശീയ മാധ്യമത്തിൽ ചോദിച്ചു. പറഞ്ഞു. ഇന്ത്യ വാക്സിനേഷൻ നടപടികൾ ആറു മാസത്തോളം വൈകിച്ചതായും കേജ്രിവാൾ ആരോപിച്ചു.
കോവിഡ് വാക്സിൻ ആദ്യം നിർമിച്ചത് ഇന്ത്യക്കാരാണ്. അന്നുമുതൽ ഉൽപാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്തിരുന്നെങ്കിൽ രണ്ടാം തരംഗത്തിലെ ചില മരണങ്ങളെങ്കിലും നമുക്ക് തടയാമായിരുന്നു.
കോവിഡ് വാക്സിന് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്.
വാക്സിനേഷന് വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.