ആലപ്പുഴ: ശക്തമായ മഴയിൽ അപ്പർ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിലാണ്.
ഇടറോഡുകളിലും വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായ തലവടി, എടത്വ, തകഴി, വീയപുരം, നിരണം തുടങ്ങിയ പ്രദേശങ്ങളിൽ ജനജീവിതം ദുസഹമാണ്.
പമ്പ, മണിമല ആറുകളിലൂടെ എത്തുന്ന കിഴക്കൻ വെള്ളം, ഒഴുകി പോയാലേ ദുരിതത്തിന് പരിഹാരമാകൂവെന്ന് നാട്ടുകാർ പറഞ്ഞു.
ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മഴകുറഞ്ഞാൽ കുട്ടനാട്ടിലെ ജലനിരപ്പ് വരും ദിവസങ്ങളിൽ കുറയുമെന്നാണ് അധികൃതർ പറയുന്നത്.