മറയൂർ: കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഫലം പോസിറ്റീവാണെന്ന് അറിയിച്ചതിനെതുടർന്ന് ആശാ പ്രവർത്തകർക്കും കാന്തല്ലൂരിലെ ആരോഗ്യപ്രവർത്തകർക്കൂം ഭീഷണിയും അസഭ്യവർഷവും.
കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കർശനാട് ഭാഗത്ത് നിരവധിപേർക്ക് പനിയും ശരീരവേദനയും അനൂഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ എത്തി കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
ഇതേതുടർന്ന് ഗ്രാമത്തിലെ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവരെ വിവരം അറിയിക്കൂകയും ക്വാറന്ൈറനിലിരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
വീടുകളിൽ മതിയായ സൗകര്യം ഇല്ലാത്തവരെ സിഎഫ്എൽടിസി സെന്ററിലേക്ക് മാറ്റുന്നതിനിടെ ആരോഗ്യപ്രവർത്തകരെ കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ മകൻ ഭീഷണിപ്പെടുത്തുകയായിരുന്നെന്നു പറയുന്നു.
ആരോഗ്യ പ്രവർത്തകരെ അസഭ്യം പറഞ്ഞതു സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ മറയൂർ പോലീസിൽ പരാതിനൽകി.