ന്യൂഡൽഹി: വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുന്നു. സര്‍ട്ടിഫിക്കറ്റിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ്.
വാക്സിന് സ്വീകരിച്ച തീയതി, സമയം, വാക്സിന് നല്കിയ ആളുടെ പേര്, വാക്സിന് സ്വീകരിച്ച സെന്റർ, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി എന്നിവയ്ക്ക് പുറമേ ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും.
ഇവ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ദുരുപയോഗം ചെയ്യാനിടയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു.
അതിനാല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.