രജനികാന്തിനെ ബോളിവുഡ് സ്റ്റാറാക്കി, അമേരിക്കന്‍ ചാനല്‍ സിഎന്‍എന്നിന് അണ്ണന്‍ ആരാധകരുടെ പൊങ്കാല! നാണംകെടുത്താന്‍ മലയാളികളും മുന്‍നിരയില്‍

twit

സച്ചിന്‍ തെണ്ടുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞ മരിയ ഷറപ്പോവയെ പൊങ്കാലയിട്ട ഇന്ത്യക്കാര്‍ക്കു പുതിയ ഇരയെ കിട്ടി. മറ്റാരുമല്ല, അമേരിക്കന്‍ മാധ്യമസ്ഥാപനമായ സിഎന്‍എന്‍ ആണ് വിവിധ ഭാഷകളിലെ പൊങ്കാലയില്‍ പകച്ചിരിക്കുന്നത്. സാക്ഷാല്‍ രജനികാന്തിനെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആക്കിയതാണ് സിഎന്‍എന്‍ ചെയ്ത അപരാധം. അവരുടെ ഓണ്‍ലൈന്‍ എഡിഷനില്‍ നല്‍കിയ രജനികാന്ത് വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്ത തലക്കെട്ടാണ് പണിയായത്. രജനികാന്തിനെ പരിചയപ്പെടുക, നിങ്ങള്‍ കേള്‍ക്കാനിടയില്ലാത്ത ബോളിവുഡ് താരം’ എന്നാണ് തലക്കെട്ട് നല്‍കിയത്. ‘കബാലി’ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ വാര്‍ത്തയിലെ പിഴവ് കണ്ടയുടന്‍ സ്ഥിരം സിഎന്‍എന്‍ വായനക്കാരായ ചിലര്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ തലക്കെട്ടില്‍ നിന്നും ബോളിവുഡ് പദം മാറ്റിയിട്ടുണ്ട്.

തെന്നിന്ത്യക്കാര്‍ കാണുന്നതിനു മുന്‍പ് നിങ്ങളുടെ പോസ്റ്റ് ദയവായി പിന്‍വലിക്കൂ എന്നാണ് ഒരാള്‍ ആവശ്യപ്പെട്ടത്. വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറെ കാണാന്‍ കേരളത്തില്‍നിന്നു കുറെ വക്കീലന്‍മാര്‍ (മധ്യാമപ്രവര്‍ത്തക-വക്കീല്‍ പ്രശ്‌നം) വരുന്നുണ്ടെന്നായിരുന്നു ഒരു വിരുതന്റെ കമന്റ്.

Related posts