ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി. ഡൽഹിയിലെ ഉദ്യോഗ് നഗറിലാണ് സംഭവം. ഹൻസ് രാജ് ഭൈരവയാണ് ഭാര്യ നിഷ ഭൈരവ(40)യെ കൊലപ്പെടുത്തിയത്.
വാടകയ്ക്ക് താമസിക്കുന്നതിനായി വീട് കാണാൻ ഇരുവരും പ്രേംനഗറിൽ പോയിരുന്നു. എന്നാൽ ഇവിടെ വച്ച് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുകയും വഴക്കിടുകയും ചെയ്തു.
തുടർന്ന് അക്രമാസക്തനായ ഹൻസ് രാജ് ഭാര്യയെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും തള്ളി താഴേക്ക് ഇടുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഹൻസ് രാജ് ഭാര്യയുടെ സഹോദരിയെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് സ്ഥലത്തു നിന്നും മുങ്ങി.
നിഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഹൻസ് രാജിനെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.