സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നുവെന്ന് വിനയൻ. അതിനു കാരണമായത് മറ്റു ചില പിടിവാശികളായിരുന്നു.
തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമുള്ള തിരക്കഥാകൃത്തിനെ മാറ്റണമെന്ന നടന് ദിലീപിനന്റെ ചെറിയ പിടിവാശിയാണ് ചിത്രത്തില്‍ ദിലീപിന് പകരം ജയസൂര്യയെ നായകനാക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
തങ്ങളുടെ മകന് സിനിമയിലെ നായകനാവുമോ എന്ന അടങ്ങാത്ത ആകാംക്ഷയുടെയും പ്രാര്‍ഥനയോടും കൂടി ചോദിച്ച ജയസുര്യയുടെ സ്നേഹ നിധികളായ മാതാപിതാക്കളുടെ പ്രാര്‍ഥനയുടെ കൂടെ ഫലമാണ് ജയസൂര്യ എന്ന നടന്റെ ഇന്നത്തെ ഉന്നതി.