കോട്ടയം: തൊഴിലും വരുമാനവും നിലച്ചിരിക്കെ സാധാരണക്കാരുടെയും തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക്.പഴം, പച്ചക്കറി, പലവ്യഞ്ജനം, മരുന്ന് ഒഴികെ മറ്റൊന്നും വാങ്ങാൻ പണമില്ലാതെ വലിയൊരു സമൂഹം കടുത്ത ഞെരുക്കത്തിലാണ്.
ലോക്ഡൗണ്‍ ഒരു മാസം പിന്നിടുന്പോൾ കടകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വാഹനങ്ങളിലും ജോലി ചെയ്തിരുന്നവർക്ക് വരുമാനം നിലച്ചു.
കാർഷികോത്പന്നങ്ങളുടെ വിലയിടഞ്ഞതിനാൽ കർഷകർ വൻ തകർച്ചയിലായി. ഇവരെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടു.
കോവിഡ് ആശങ്കയിൽ തൊഴിലാളികളെ ജോലികൾക്ക് നിയമിക്കാൻ ആശങ്കപ്പെടുന്നവരും കുറവല്ല.പണലഭ്യത കുറഞ്ഞത് വ്യാപാര വാണിജ്യ മേഖലയിലും മാന്ദ്യത്തിനു കാരണമായി.
മത്സ്യം, മാസം, മുട്ട തുടങ്ങിയവയുടെ വിൽപനയിൽ വലിയ കുറവുണ്ടായി. ഇറച്ചിക്കോഴി വില 110 രൂപയിൽനിന്ന് 80 – 85 നിരക്കിലേക്ക് താഴ്ന്നു. അടുത്തയാഴ്ച വില വീണ്ടും ഇടിയുമെന്നാണ് സൂചന.
കടലിൽ പോകുന്നതിൽ നിയന്ത്രണം വന്ന സാഹചര്യത്തിൽ മത്സ്യലഭ്യത കുറഞ്ഞു. മത്സ്യവില കൂടിയെങ്കിലും വിൽപന നന്നേ ഇടിഞ്ഞു.