നടൻ ജയസൂര്യയുടെ സിനിമപ്രവേശനം എങ്ങനെയായിരുന്നുവെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലായി.
ദിലീപിന്റെ ദുർവാശിയാണ് ജയസൂര്യ എന്ന താരത്തിന് സിനിമയിലേക്ക് വഴിതുറന്നതെന്ന് വിനയൻ വ്യക്തമാക്കുന്നു.
“ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ജയസൂര്യ നായകനാകുന്ന കന്നി ചിത്രത്തിലേക്ക് ആദ്യം സംവിധായകൻ വിനയൻ നിശ്ചയിച്ചിരുന്നത് ദിലീപിനെയാണ്.
പ്രതിഫലമായി നിർമാതാവ് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു.
എന്നാൽ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിനെ മാറ്റണമെന്ന ദിലീപിന്റെ പിടിവാശിക്ക് വിനയൻ വഴങ്ങാതിരുന്നതോടെ ജയസൂര്യ എന്ന താരത്തിന് സിനിമയിലേക്ക് വാതിൽ തുറക്കുകയായിരുന്നു.
ദിലീപിന്റെ പിടിവാശിയും ജയസൂര്യയുടെ മാതാപിതാക്കളുടെ സന്തോഷവും നിലപാടുകളിൽ ഉറച്ചുനിന്ന തന്റെ മുൻകാല അനുഭവങ്ങളുമെല്ലാംഅദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.