സു​ധാ​ക​ര​നെ വി​ളി​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ’; യുഡിഎഫ് യോഗം നടക്കാനിരിക്കെ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധവുമായി പ്രവർത്തകർ;എംഎം ഹസന്‍റെ കാര്യത്തിലും നിർണായകം

 

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ കെ. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ചു​ള്ള ബാ​ന​റു​മാ​യി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

സു​ധാ​ക​ര​നെ വി​ളി​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ എ​ന്നാ​ണ് ബാ​ന​ർ. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു​ള്ള മൂ​ന്ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ബാ​ന​റു​മാ​യി എ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. മ​റ്റ് പ്ര​വ​ർ​ത്ത​ക​ർ ബാ​ന​ർ പി​ടി​ച്ച് വാ​ങ്ങി.

ഇ​ന്ദി​രാ​ഭ​വ​നി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് യു​ഡി​എ​ഫ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യ​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ചേ​രു​ന്ന ര​ണ്ടാ​മ​ത്തെ യു​ഡി​എ​ഫ് യോ​ഗ​മാ​ണി​ത്. യോ​ഗ​ത്തി​ൽ നി​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ൻ വി​ട്ടു​നി​ൽ​ക്കും. രാ​ജി ന​ൽ​കി​യ​ത് കൊ​ണ്ടാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് എ​ന്നാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം.

യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ആ​രെ പ​രി​ഗ​ണി​ക്കും എ​ന്ന​ത​ട​ക്കം നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ എ​ടു​ത്തേ​ക്കും.​യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​രു​മോ വി.​ഡി. സ​തീ​ശ​നെ നി​യോ​ഗി​ക്കു​മോ​യെ​ന്നും ഇ​ന്ന​റി​യാം.

കാ​ല​ങ്ങ​ളാ​യി പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് യു​ഡി​എ​ഫ് ചെ​യ​ർ​മാ​നാ​കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​ഞ്ഞ ചെ​ന്നി​ത്ത​ല​യെ ചെ​യ​ര്‍​മാ​നാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

മു​ന്ന​ണി​യെ ന​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ പി​ടി​പ്പു​കേ​ടി​ലും ഏ​കോ​പ​ന​മി​ല്ലാ​യ്മ​യും ഘ​ട​ക​ക്ഷി​ക​ളു​ടെ അ​സം​തൃ​പ്തി​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് എം.​എം. ഹ​സ​ന്‍ ക​ണ്‍​വീ​ന​ര്‍ സ്ഥാ​നം ഒ​ഴി​യാ​ന്‍ ത​യാ​റാ​കു​മോ​യെ​ന്ന​തും നി​ര്‍​ണാ​യ​ക​മാ​ണ്.

Related posts

Leave a Comment