ബോളിവുഡിലെ താരപുത്രിമാരില്‍ ഏറെ ആരാധകരുളള സെലിബ്രിറ്റിയാണ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്. ഷാരൂഖിനൊപ്പം സുഹാനയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്.
ഒന്നര മില്യണിലധികം ഫോളോവേഴ്സാണ് സുഹാന ഖാന് ഇന്‍സ്റ്റഗ്രാമില്‍ ഉളളത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റം ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരപുത്രി.
കുറച്ചുദിവസം മുന്‍പാണ് സുഹാന തന്റെ 21-ാം പിറന്നാള്‍ ആഘോഷിച്ചത്. താരപുത്രിക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു.
സുഹാനയുടെ ഒരു മനോഹര ചിത്രം പങ്കുവച്ച് അമ്മ ഗൗരിയും എത്തിയിരുന്നു. ഇതിന് താഴെ സുഹാനയ്ക്ക് വിവാഹ ആലോചനയുമായും ഒരാള്‍ എത്തിയിരുന്നു.
“ഗൗരി മാം എനിക്ക് സുഹാനയെ വിവാഹം ചെയ്തു തരൂ, എന്റെ മാസശമ്പളം ഒരു ലക്ഷത്തിന് മുകളിലാണ്’എന്ന് കുറിച്ചാണ് ഒരാള്‍ എത്തിയത്.
പിന്നാലെ ആരാധകന്റെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു. ഇതിന് ഗൗരിയുടെ ഭാഗത്തുനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല.
ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ഇത്തവണ സുഹാന ഖാന് പിറന്നാള്‍ ആഘോഷിച്ചത്. അവിടെ നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം താരപുത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു.
എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് സുഹാന. കൂട്ടുകാരികള്‍ക്കൊപ്പമുളള ചിത്രങ്ങളാണ് ഷാരൂഖ് ഖാനന്റെ മകള്‍ കൂടുതലായി പങ്കുവയ്ക്കാറുളളത്.