തിരുവനന്തപുരം: കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ അമ്മയേയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് 12-ാം വാർഡിൽ വാണിയൻ വിളാകം വീട്ടിൽ താമസിക്കുന്ന ബിന്ദു(35) മകൾ ദേവയാനി(8) എന്നിവരാണ് മരിച്ചത്.
ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടർന്ന് ബിന്ദുവിന്റെ അമ്മ പോലീസിനെ അറിയിക്കുകയും പോലീസ് വീട്ടിലെത്തി ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
ആറ്റിങ്ങൽ ഫയർഫോഴ്സും കടയ്ക്കാവൂർ പോലീസും ചേർന്നുള്ള തെരച്ചിലിനൊടുവിലാണ് കിണറ്റിൽ നിന്ന് ഇരുവരെയും കണ്ടെത്തുന്നത്. വഞ്ചിയൂർ ക്ഷേമനിധി ബോർഡിലെ എൽ ഡി ക്ലർക്ക് ആണ് ബിന്ദു.
മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുറച്ചു നാളുകൾക്കു മുൻപ് ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കാല് വഴുതി വെള്ളത്തിൽ വീണു മരണപ്പെട്ടിരുന്നു.