തളിപ്പറന്പ്: ഫോണിലൂടെയും നവമാധ്യമങ്ങളിലൂടെയും മദ്യത്തിന് ഓർഡർ സ്വീകരിച്ച് ആവശ്യക്കാർക്ക് ഇരുചക്രവാഹനത്തിൽ എത്തിച്ചു നൽകുന്നത് എക്സൈസ് പിടികൂടി.
എക്സൈസ് സംഘത്തെ കണ്ട് വിൽപനക്കാർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കൊളോളം സ്വദേശി ജോഷി (41) ക്കെതിരേ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
ഉപേക്ഷിച്ച ഇരുചക്രവാഹനത്തിൽ നിന്ന് 12 കുപ്പി കർണാടക മദ്യം പിടിച്ചെടുത്തു. തളിപ്പറന്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ്് ഓഫീസർ എം.വി. അഷറഫിന്റെ നേതൃത്വത്തിൽ മയ്യിൽ – കുറ്യാട്ടൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്.
സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ്, ശരത്ത് ഡ്രൈവർ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.