കൂ​ടു​ത​ൽ ഇ​ള​വു​ക​ളോ​ടെ ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കും; തീ​രു​മാ​നം ഇന്ന്‌ ! സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത് ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി നാ​​​ളെ അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​​ക്കേ വീ​​​ണ്ടും നീ​​​ട്ട​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും.

കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യെ​​​ങ്കി​​​ലും ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ലോ​​​ക്ഡൗ​​​ണ്‍ നീ​​​ട്ടാ​​​നാ​​​ണു സാ​​​ധ്യ​​​ത​​​യെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

മൊ​​​ബൈ​​​ൽ ഫോ​​​ണും ക​​​ന്പ്യൂ​​​ട്ട​​​റും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന ക​​​ട​​​ക​​​ൾ​​​ക്ക് ചൊ​​​വ്വ, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

മ​​​ല​​​പ്പു​​​റം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​ള​​​വു​​​ക​​​ൾ ബാ​​​ധ​​​കം. ഗ്യാ​​​സ് സ്റ്റൗ ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന ക​​​ട​​​ക​​​ൾ, ക​​​ണ്ണ​​​ട​​​ക​​​ൾ, ശ്ര​​​വ​​​ണ സ​​​ഹാ​​​യി​​​ക​​​ൾ, കൃ​​​ത്രിമ​​​ക്കാ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ വി​​​ല്പ​​​ന​​​യും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യും ന​​​ട​​​ത്തു​​​ന്ന ക​​​ട​​​ക​​​ൾ​​​ക്കും ചൊ​​​വ്വാ​​​ഴ്ച​​​യും ശ​​​നി​​​യാ​​​ഴ്ച​​​യും തു​​​റ​​​ക്കാം.

ച​​​കി​​​രി ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​യ​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന യ​​​ന്ത്ര​​​ങ്ങ​​​ൾ കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​ൻ ചൊ​​​വ്വ, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി. വി​​​മ​​​ൻ ഹൈ​​​ജീ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ല്പ​​​ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

 

Related posts

Leave a Comment