ഹൈദരാബാദ്: ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്സംഘത്തില് കിഡംബി ശ്രീകാന്തും സൈന നെഹ്വാളും ഉണ്ടാകില്ല. ഒളിമ്പിക്സിനു മുമ്പുള്ള എല്ലാ യോഗ്യത ടൂര്‍ണമെന്റുകളും അവസാനിച്ചതായി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന് അറിയിച്ചു.
ജൂണ്‍ 15ന് എല്ലാ യോഗ്യതാ മത്സരങ്ങളും അവസാനിച്ചതായും ഒളിന്പിക്സിനു മുമ്പ് ടൂര്‍ണമെന്റുകള്‍ ഒന്നുമില്ലെന്നും ഫെഡറേഷന് അറിയിച്ചു.
ആദ്യ 16 റാങ്കില്‍ ഉള്‍പ്പെടുന്നവര്‍ക്കു മാത്രമേ യോഗ്യത നേടാനാവൂ. ശ്രീകാന്ത് 20-ാം റാങ്കിലും സൈന 22-ാം റാങ്കിലുമാണ്.
ഇന്ത്യയില്‍നിന്ന് ഒളിമ്പിക് സിംഗിള്‍സ് മത്സരങ്ങള്‍ക്കായി വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും പുരുഷവിഭാഗത്തില്നിന്നു സായി പ്രണീതും മാത്രമേയുള്ളൂ.
പുരുഷ ഡബിള്‍സില്‍ സ്വാതിക് രാജ് രങ്കറെഡ്ഢിയും ചിരാഗ് ഷെട്ടിയും ഇറങ്ങും. ഇവരുടെ ആദ്യ ഒളിമ്പിക്സാണിത്.