ബിഗ്ബോസില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറുന്നതായി വാര്‍ത്ത ! ഉടന്‍ ആരംഭിക്കുന്ന സീസണ് ഫോറില്‍ മോഹന്‍ലാലിന് പകരമെത്തുന്നത് ഈ സൂപ്പര്‍താരങ്ങളിലൊരാള്‍…
മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്ബോസ് സീസണ് 3 കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തി വച്ചിരിക്കുകയാണ്. 100 ദിവസങ്ങളുടെ ഷോ 75 ദിവസം പിന്നിട്ടപ്പോഴാണ് നിര്‍ത്തി വയ്ക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി 14നാണ് ബിഗ്ബോസ് സീസണ് 3 ആരംഭിച്ചത്. എന്നാല്‍ ഷോ തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് മൂന്നാം ഭാഗം നിര്‍ത്തി വയ്ക്കുന്നത്.
75-ാം ദിവസം ഷോ നിര്‍ത്തി വെച്ചുവെങ്കിലും വിജയിയെ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ് 3 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ നാലാം ഭാഗത്തിനെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. നാലാം ഭാഗം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇത് കൂടാതെ അവതാരകനായ താരരാജാവ് മോഹന്‍ലാലിന് പകരം സുരേഷ് ഗോപി എംപി ഷോയുടെ അവതാരകനായി എത്തുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടന് മനോജ് കുമാറിന്റെ വീഡിയോയാണ്. അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയിലാണ് സീസണ് നാലിനെക്കുറിച്ച് പറയുന്നത്.
സീസണ് 4 ഉടനെ തന്നെ ആരംഭിക്കുമെന്നാണ് താരം പറയുന്നത്. കഴിഞ്ഞ സീസണുകളെ പോലെ വൈകില്ല എന്നാണ് താരം പറയുന്നത്.
സീസണ് 2നെക്കാളും നല്ല ജനപിന്തുണ സീസണ് 3ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സീസണ് 4 പെട്ടെന്നു തന്നെ ഏഷ്യനെറ്റ് ആരംഭിക്കും.
കോവിഡ് പ്രശ്നങ്ങള്‍ അവസാനിച്ചതിനു ശേഷം മാത്രമാകും ഷോ തുടങ്ങുകയെന്നും എന്നാല്‍ കേരളത്തില്‍ നടത്താന്‍ സാധ്യതയില്ലെന്നും മനോജ് പറയുന്നു.
അതേസമയം ബിഗ്ബോസ് സീസണ് 3 ഗ്രാന്‍ഡ് ഫിനാലെ ഗംഭീരമാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനമെന്നും താരം പറയുന്നു.
ശനിയാഴ്ച വോട്ടിംഗ് അവസാനിക്കുമ്പോള്‍ ഫിനാലെയെ കുറിച്ച് കൃത്യമായി അറിയിക്കുമെന്നാണ് താരം പറയുന്നത്. വെര്‍ച്വല്‍ രീതിയിലാകും ഫിനാലെയെന്നും മനോജ് പറയുന്നുണ്ട്.
മത്സരാര്‍ഥികളുടെ വീട്ടില്‍ പോയിട്ടോ സ്കൈപ്പിലൂടെയോ ആകും ഫിനാലെ ചിത്രീകരിക്കുക. വീട്ടില്‍ പോയി ഷൂട്ട് ചെയ്യാനാകും സാധ്യത കൂടുതലെന്നും താരം പറയുന്നു
കൂടാതെ സീസണ് ഫോറില്‍ മോഹന്‍ലാല്‍ അവതാരകനായി എത്താന്‍ സാധ്യതയില്ലെന്നും മനോജ് പറയുന്നു. സിനിമകളുടെ തിരക്കാണ് കാരണം.
അദ്ദേഹത്തിന് ഈ പരിപാടി ഹോസ്റ്റ് ചെയ്യാന്‍ വളരെ ഇഷ്ടമാണെങ്കിലും തിരക്കുകള്‍ അദ്ദേഹത്തെ അതിന് അനുവദിക്കുന്നില്ല. അണിയറ പ്രവര്‍ത്തകരുടെയും ആഗ്രഹം മോഹന്‍ലാല്‍ തന്നെ വേണമെന്നാണ്.
ലാലേട്ടന് പകരം അതുപോലെ കട്ടയ്ക്ക് നില്ക്കുന്ന ആളെയാണ് ബിഗ് ബോസ് ടീം നോക്കുന്നത്. സുരേഷ് ഗോപിയുടേയും മുകേഷിന്റെയും പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
എന്നാല്‍ സുരേഷ് ഗോപിയ്ക്കാണ് സാധ്യത കൂടുതല്‍. കാരണം മുകേഷ് രാഷ്ട്രീയത്തില്‍ സജീവം ആയിരിക്കുകയാണ്. സുരേഷ് ഗോപിയാണെങ്കില്‍ ഷോ മറ്റൊരു തലത്തില്‍ എത്തും.
ലാലേട്ടന് അധികം ആരേയും വേദനിപ്പിക്കാത്ത ആളാണ്. തീരെ നിവര്‍ത്തിയില്ലാതെ വരുമ്പോഴാണ് മോഹന്‍ലാല്‍ വല്ലതും പറയുന്നത്. സുരേഷ് ഗോപിയും അങ്ങനെ തന്നെയാണ്.
എന്നാല്‍ എന്തെങ്കിലും വലിയ തെറ്റ് വന്നാല്‍ ഷാജി കൈലാസ് പടത്തിലെ സുരേഷ് ഗോപിയാകും. അതൊരു വെറൈറ്റിയാകും. ഇതൊക്കെയാണ് സീസണ് 4 നെ കുറിച്ച് ലഭിക്കുന്ന വിവരങ്ങളെന്നാണ് മനോജ് വ്യക്തമാക്കുന്നത്.