ദേ, ​ഒ​രു എ​ട്ടു​കാ​ലി… അ​ടു​ത്തേ​ക്കു പോ​ലും പോ​ക​ല്ലേ… ഭീകരനാണിവന്‍, അതിഭീകരന്‍! ആ​ണാ​ണ് അ​പ​ക​ട​കാ​രി; ശാസ്ത്രജ്ഞന്‍മാരെ അമ്പരപ്പിക്കുന്ന് മറ്റൊരു കാര്യം…

ദേ, ​ഒ​രു എ​ട്ടു​കാ​ലി! കേ​ൾ​ക്കേ​ണ്ട താ​മ​സം മ​നു ചൂ​ലെ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്ക് ഒാ​ടി. ചൂ​ലു​മാ​യി വ​ന്ന് എ​ട്ടു​കാ​ലി​യെ ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ച്ചു.

അ​തൊ​ന്നു ച​ത്തു ക​ഴി​ഞ്ഞ​പ്പോ​ൾ മ​നു​വി​ന് ആ​ശ്വാ​സ​മാ​യി. ച​പ്പു​കോ​രി​യെ​ടു​ത്ത് എ​ട്ടു​കാ​ലി​യെ അ​തി​ന​ക​ത്താ​ക്കി വീ​ടി​ന് പു​റ​ത്തേ​ക്ക് ക​ള​ഞ്ഞ​പ്പോ​ഴാ​ണ് മ​നു​വി​ന് ആ​ശ്വാ​സ​മാ​യ​ത്.

ഇ​ത് ഒ​രു വീ​ട്ടി​ൽ ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല, പ​ല വീ​ടു​ക​ളി​ലും ന​ട​ക്കു​ന്ന​താ​ണ്. എ​ട്ടു​കാ​ലി എ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ ന​മ്മു​ടെ ഉ​ള്ളി​ൽ ഭ​യ​ത്തി​ന്‍റെ അ​ലാ​റം മു​ഴ​ങ്ങും.

അ​റി​യാ​തെ​യെ​ങ്ങാ​നും ഇ​വ​റ്റ​ക​ൾ ക​ടി​ച്ചാ​ലോ, ഹോ ​ഒാ​ർ​ക്കാ​ൻ​കൂ​ടി വ​യ്യ… ശ​രീ​ര​മൊ​ക്കെ ചീ​ഞ്ഞ​ളി​ഞ്ഞ് ആ​കെ അ​സ്വ​സ്ഥ​യാ​യി…. ഈ ​പ​റ​ഞ്ഞ​തെ​ല്ലാം ന​മ്മു​ടെ നാ​ട്ടി​ലെ എ​ട്ടു​കാ​ലി​ക​ളെ​ക്കു​റി​ച്ചാ​ണ്.

അ​ടു​ത്തേ​ക്കു പോ​ലും പോ​ക​ല്ലേ..

പ​ക്ഷേ അ​ങ്ങ് ഒാ​സ്ട്രേ​ലി​യ​യി​ലൊ​ക്കെ കാ​ണു​ന്ന പ്ര​ത്യേ​ക​ത​രം ഒ​രു എ​ട്ടു​കാ​ലി​യു​ണ്ട്. എ​ന്‍റ​മ്മോ, അ​തി​ന്‍റെ അ​ടു​ത്തേ​ക്ക് പോ​ലും പോ​യേ​ക്ക​രു​തെ​ന്നാ​ണ് അ​വി​ടു​ത്തു​കാ​ർ പ​റ​യു​ന്ന​ത്. വി​ഷം ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച അ​തി​ഭീ​ക​ര​നാ​ണ​വ​ൻ.

ലോ​ക​ത്തി​ലെ ഏ​റ്റ​വും കു​പ്ര​സി​ദ്ധ​രാ​യി​ട്ടു​ള്ള എ​ട്ടു​കാ​ലി വ​ർ​ഗം. ഈ ​ഭീ​ക​ര വ​ർ​ഗ​ത്തെ അ​റി​യ​പ്പെ​ടു​ന്ന​ത് സി​ഡ്നി ഫ​ണ​ൽ വെ​ബ് സ്പൈ​ഡ​റു​ക​ൾ എ​ന്നാ​ണ്. എ​ട്ടു​കാ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​രാ​ക്നി​ഡ് വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​താ​ണ് ഇ​വ​ക​ൾ.

ഇ​ത്ത​രം എ​ട്ടു​കാ​ലി​ക​ൾ ക​ടി​ച്ചാ​ൽ ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റു​ന്ന​ത് മാ​ര​ക​വി​ഷ​മാ​ണ്. ഈ ​വി​ഷ​ത്തി​ന് ഒ​രു മ​നു​ഷ്യ​നെ കൊ​ല്ലാ​നു​ള്ള ശ​ക്തി​യു​ണ്ടെ​ന്നോ​ർ​ക്ക​ണം. ഇ​താ​ണ് സി​ഡ്നി ഫ​ണ​ൽ എ​ട്ടു​കാ​ലി​ക​ളു​ടെ പ്ര​ത്യേ​ക​ത.

ആ​ണാ​ണ് അ​പ​ക​ട​കാ​രി

മ​റ്റൊ​രു പ്ര​ത്യേ​ക​ത ഇ​ത്ത​രം എ​ട്ടു​കാ​ലി​ക​ളി​ൽ വി​ഷം കൂ​ടു​ത​ലു​ള്ള​ത് ആ​ൺ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ട്ടു​കാ​ലി​ക​ൾ​ക്ക് ആ​ണ​ത്രേ.

പെ​ൺ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട എ​ട്ടു​കാ​ലി​ക​ൾ​ക്ക് താ​ര​ത​മ്യേ​ന ആ​ൺ​വ​ർ​ഗ​ത്തി​നേ​ക്കാ​ൾ വി​ഷം കു​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന​ത് ശാ​സ്ത്ര​ജ്ഞ​ൻ​മാ​രെ​പ്പോ​ലും അ​ന്പ​ര​പ്പി​ക്കു​ന്നു.

ഈ ​എ​ട്ടു​കാ​ലി​ക​ൾ മ​നു​ഷ്യ​രി​ലേ​ക്ക് കു​ത്തി വ​യ്ക്കു​ന്ന​ത് ഡെ​ല്‍​റ്റാ ഹെ​ക്സാ ടോ​ക്സി​നു​ക​ള്‍ എ​ന്ന മാ​ര​ക വി​ഷ​മാ​ണ്.

ഈ ​വി​ഷം ഒ​രു മ​നു​ഷ്യ​ന്‍റെ ശ​രീ​ര​ത്തി​ൽ പ​തി​ച്ചാ​ൽ അ​വ​രു​ടെ നാ​ഡീ​വ്യ​വ​സ്ഥ​യെ നേ​രി​ട്ടു ബാ​ധി​ക്കും. ഇ​തോ​ടൊ​പ്പം വി​ഷ​മേ​റ്റ​യാ​ൾ മ​ര​ണ​ത്തി​ലേ​ക്കും ന​ട​ക്കും.

തീ​ർ​ന്നി​ല്ല, വി​ഷ​ത്തി​ന്‍റെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ്ര​വ​ങ്ങ​ള്‍ പു​റ​ത്തു വ​രും. മ​സി​ലു​ക​ള്‍ ദു​ര്‍​ബ​ല​മാ​കും. ശ്വാ​സ​ത​ട​സം നേ​രി​ടും.

ഇ​വ​റ്റ​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​ൻ നാ​ളെ​യും വാ​യി​ക്കു​ക…

(തു​ട​രും)

Related posts

Leave a Comment