തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. എല്ലാ വ്യവസായ ശാലകൾക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നുപ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകളും തുറക്കാം.
ആവശ്യമനുസരിച്ച് കെഎസ്ആര്‍ടിസി വ്യവസായമേഖലകളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിയമ അഡ്വൈസ് ലഭിച്ചവര്‍ക്ക് ജോലിയിൽ പ്രവേശിക്കാൻ യാത്രാനുമതി നൽകി. ഇളവുകൾ അത്യാവശ്യ പ്രവർത്തനങ്ങൾക്കാണെന്നും ദുരുപയോഗം ചെയ്യരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയവ
തുണിക്കടകള്‍, ചെരുപ്പുകടകള്‍, ജ്വല്ലറികള്‍, വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ – (തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അഞ്ച് വരെ).
പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന കടകൾ ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിക്കാം.
ബാങ്ക്
ബാങ്കുകളുടെ പ്രവർത്തന സമയം നീട്ടി. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവർത്തന സമയം. ആർഡി, എൻഎസ്എസ് കലക്ഷന്‍ ഏജന്റുകള്‍ക്ക് തിങ്കളാഴ്ച കലക്ഷന്‍ പിരിക്കാന്‍ യാത്രചെയ്യാം.
കള്ളുഷാപ്പുകൾ
കള്ളുഷാപ്പുകളില്‍ കള്ള് പാഴ്സല്‍ നല്കാന് അനുമതി.