പൃഥ്വിരാജ് പറഞ്ഞ കാര്യത്തില്‍ എനിക്ക് യോജിപ്പില്ല. എന്നാല്‍ അദ്ദേഹത്തെ തെറി വിളിക്കുന്നതില്‍ അനുകൂലിക്കാന്‍ പറ്റില്ല.
അനാര്‍ക്കലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനും അറിയാവുന്നതാണ്.
രാജുവിന് സ്വന്തം അഭിപ്രായം പങ്കുവയ്ക്കാം. സോഷ്യല്‍ മീഡിയയില്‍ ഫേസ് ഇല്ലാതെ എന്ത് കമന്റും ഇടാം എന്ന ധാരണ തെറ്റാണ്.
രാജു ചെയ്തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കില്‍ കൂടെ ഞാന്‍ രാജുവിനെ സപ്പോര്‍ട്ട് ചെയ്യും. കാരണം രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആര്‍ക്കുമില്ല.
രാജു ആരെയും തെറി വിളിച്ചിട്ടില്ല. രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല.
രാജുവിന് അയാള്‍ക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.