കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന്റെ പേരിൽ നിരവധി പേർക്ക് പോലീസ് ഫൈൻ അടപ്പിക്കുന്ന സംഭവങ്ങൾ വാർത്തയായിട്ടുണ്ട്.
അത്യാവശ്യ യാത്രക്കാർക്കും അവശ്യസാധനങ്ങൾ വാങ്ങാൻ പോയവരുമൊക്കെ ഇതിന് ഇരയായിട്ടുണ്ട്.
എന്നാൽ ട്രാഫിക് റൂളുകൾ ലംഘിച്ചതിന് സൈക്കിൾ യാത്രക്കാരന് പിഴ നൽകിയാണ് ഗുജറാത്ത് പോലീസ് മാതൃകയാകുന്നത്.
ദേശിയ പാതയിൽ തെറ്റായ വശത്തുകൂടെ യാത്ര ചെയ്തു എന്ന കുറ്റമാണ് രാജ്ബാഹാദുർ യാദവ് എന്ന അതിഥി തൊഴിലാളി ചെയ്തത്.
വ്യാഴാഴ്ചയാണ് നാഷണൽ ഹൈവേ 53ലായിരുന്നു സംഭവം. ഒരു ടെക്സ്റ്റെയ്ൽ യൂണിറ്റിൽ ജോലി ചെയ്യുന്ന രാജ്ബാഹാദുർ ദേശീയ പാതയിൽ വെച്ച് ട്രാഫിക് പോലീസ് അധികൃതരുടെ പിടിയിൽ പെടുകയായിരുന്നു.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ മോട്ടോർ വെഹിക്കിൾ ആക്ടിന്റെ 184 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്.
100 രൂപ ഫൈൻ അടയ്ക്കണം. എന്നാൽ സൈക്കിൾ മോട്ടോർ വാഹന വകുപ്പിന്റെ പരിധിയിൽ വരില്ല. ഈ വകുപ്പിന് പകരം ഗുജറാത്ത് പോലീസ് ആക്ട് എന്ന വകുപ്പായിരുന്നു ചുമത്തേണ്ടിയിരുന്നത്.
ഇത് തെറ്റായിപ്പോയി എന്ന് പോലീസുകാർ തന്നെ സമ്മതിക്കുന്നു. ഉത്തർ പ്രദേശിലെ പാണ്ഡെസാര സ്വദേശിയായ യാദവ് പറയുന്നത് ഗാബെനി ക്രോസ്സ്റോഡിനു മറുവശത്തുള്ള ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് ട്രാഫിക് പോലീസ് അധികൃതർ പിടിച്ചത്.
സൈക്കിൾ ഓടിക്കുന്നവർക്ക് ഫൈൻ അടക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ലെന്നു യാദവ് പറയുന്നു.
ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ സൈക്കിൾ ഓടിക്കുന്നവർക്കും ഫൈൻ ചുമത്താം എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.