കോന്നി: രണ്ടു മാസം മുന്‍പ് കോന്നിയിൽ എത്തിച്ച മൂന്നു മാസം പ്രായമുള്ള കുട്ടിയാന മണികണ്ഠൻ ചരിഞ്ഞു. രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കുട്ടിക്ക ശസ്ത്രക്രിയ നടത്താനിരിക്കവേയാണ് ചരിഞ്ഞത്.
മാർച്ച് 13-ന് മലപ്പുറം ജില്ലയിലെ വഴിക്കടവ് പുത്തരിപ്പാടത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കുട്ടിക്കൊന്പനെ കണ്ടെത്തിയത്.
വനപാലകർ സംരക്ഷണം ഏറ്റെടുത്തു. നിരവധി തവണ കാട്ടിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലുംനടന്നില്ല. കാട്ടാനക്കൂട്ടം ഇറങ്ങുന്ന ആനത്താരകളിൽ നിർത്തിയെങ്കിലും വീണ്ടും കുട്ടിയാന ജനവാസമേഖലയിലേക്ക് കയറുകയായിരുന്നു.
നിലന്പൂരിൽ സംരക്ഷിച്ച ആനക്കുട്ടിയെ കോഴിക്കോട് വെറ്ററിനറി സർജൻ അരുണ്‍ സത്യൻ, ഡെപ്യൂട്ടി റേഞ്ചർ ജോണ്സണ്, ആന പാപ്പാ·ാരായ രാജൻ, സുനിൽകുമാർ എന്നിവർ ചേർന്നാണ് കോന്നി ആനത്താവളത്തിൽ കൊണ്ടുവന്നത്.
മണികണ്്ഠൻ എന്ന പേരും നൽകിയിരുന്നു. കോന്നിയിലെത്തിയപ്പോൾ ജൂണിയർ സുരേന്ദ്രൻ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി.
കോന്നിയിൽ എത്തിച്ച കുട്ടിയാനയ്ക്ക ഒരാഴ്ച മുന്‍പാണ് ആരോഗ്യപ്രശ്നം കാണുന്നത്. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യസ്ഥിതി ഗുരുതരമാകുകയായിരുന്നു.
ഉദര സംബന്ധമായി മനുഷ്യരിൽ ഉണ്ടാകുന്നതു പോലെയുള്ള പ്രശ്നമായിരുന്നു കുട്ടി ആനയിലും കണ്ടത്.
പൊക്കിൾ ദ്വാരത്തിലൂടെ കുടൽ ഭാഗം പുറത്തേക്ക് തള്ളിയതാണ് സ്ഥിതി സങ്കീർണമാക്കിയത്. പുലർച്ചെയോടെ കുട്ടിയാന ചരി്ഞ്ഞു. കുട്ടി ആനയ്ക്ക് ഹെർണിയരോഗമാണെന്നാണ് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നത്.
മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള രോഗാവസ്ഥ എപ്പോൾ വേണെങ്കിലുംപിടിപെടാവുന്നതാണെന്ന് വനം വകുപ്പ് കോഴിക്കോട് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സത്യൻ ദീപികയോട് പറഞ്ഞു.
ഇത്തരത്തിലെ സങ്കീർണ സാഹചര്യങ്ങളിൽ വന്യജീവികൾക്ക് വേഗത്തിൽ ശസ്ത്രക്രിയ ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിൽ കുറവാണ്.
ആനകൾക്ക് ശസ്ത്രക്രിയചെയ്യണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം ഇതിനു സാവകാശം വേണ്ടതുണ്ട്. കുട്ടിയാനകളിൽ വേഗത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഏറെയാണെന്നും ഡോ അരുണ്‍ പറഞ്ഞു.
അഞ്ചര വയസുകാരൻ പിഞ്ചു ആറ് മാസം മുന്‍പ് ചരിഞ്ഞശേഷം ആനക്കൂട്ടിൽ കുട്ടിയാനകൾ ഇല്ലായിരുന്നു. കുട്ടിയാനയുടെ ജഢം പോസ്റ്റു മോർട്ടത്തിനു ശേഷം സംസ്കരിച്ചു.