കറാച്ചി: മതപരിവർത്തനത്തിനു വിസമ്മതിച്ചതുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ പാക്കിസ്ഥാനിൽ കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നു സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ.
കൂട്ടമാനഭംഗത്തിനിരയായ സുനിത മസീഹിനു നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട ഹാഷ് ടാഗോടെ ട്വിറ്ററിൽ കാംപെയിൻ നടക്കുന്നുണ്ട്.
പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു സിനിമാരംഗത്തുള്ള പ്രമുഖരുൾപ്പെടെ ട്വീറ്റ് ചെയ്തു.
എന്നാൽ, ഫൈസലാബാദിലും ഭിട്ടായിയബാദിലും ക്രിസ്ത്യൻ പെൺകുട്ടികൾ കൂട്ടമാനഭംഗത്തിനിരയിട്ടില്ലെന്നാണു പോലീസിന്റെ നിലപാട്.
ഫൈസലാബാദിൽ സുനിത മസീഹ് എന്ന പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.
ഭിട്ടായിയബാദിൽ വാടകയ്ക്കു താമസിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ പതിമൂന്നുകാരിയെ മൂന്നു പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി.
മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഷീസാ വാരിസിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.