കടുത്തുരുത്തി: ഒരേ ദിവസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന ദമ്പതികള്‍ വിരമിക്കലിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ഒഴിവാക്കി പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള വഴി കോവിഡ് ദുരിത ബാധിതര്‍ക്ക് 250 ചിക്കന്‍ ബിരിയാണികള്‍ വിതരണം ചെയ്തു.
കാണക്കാരി പഞ്ചായത്ത് 15-ാം വാര്‍ഡ് മെമ്പറായ ജോര്‍ജ് ഗര്‍വാസീസും ഭാര്യ സിമിലി ജോര്‍ജുമാണ് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.
ജോര്‍ജ് ഗര്‍വാസീസ് കുറ്റികാട്ടുകുന്നേല് 38 വര്‍ഷത്തെ സേവനത്തിനുശേഷം അസിസ്റ്റന്റ് സെക്രട്ടറിയായി കാണക്കാരി കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്നുമാണ് വിരമിക്കുന്നത്.
ഭാര്യ സിമിലി ജോര്‍ജ് 29 വര്‍ഷത്തെ സേവനത്തിനുശേഷം മുടക്കുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്‍എച്ച്ഐ തസ്തികയില്‍ നിന്നുമാണ് വിരമിക്കു ന്നത്.
വിപുലമായ വിരമിക്കല്‍ ചടങ്ങ് ഒഴിവാക്കി കൊണ്ടാണ് ഇരുവരും കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന നാട്ടിലെ നിര്‍ധനരായവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്കാന് സാധനങ്ങള്‍ ലഭ്യമാക്കിയത്.
20 ദിവസങ്ങളായി കാണക്കാരി പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കള വഴി ഭക്ഷണപൊതികള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.