പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ലോക് ഡൗൺ പിൻവലിച്ചാലുടൻ സർവീസുകൾ ആരംഭിക്കാൻ മുന്നൊരുക്കവുമായി കെ എസ് ആർ ടി സി.
ഇതിനകം തന്നെ ഓരോ ഡിപ്പോകളിൽ നിന്നും നടത്താൻ കഴിയുന്ന സർവീസുകളെക്കുറിച്ച് രൂപ രേഖയുണ്ടാക്കുകയും അതനുസരിച്ച് ഷെഡ്യൂളുകൾ നടത്താൻ ചീഫ് ഓഫീസിൽ നിന്നും ഡിപ്പോ അധികൃതർക്ക് അനുമതിയും നല്കിയിട്ടുണ്ട്.
ഓർഡിനറി, സർക്കുലർ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ചീഫ് ഓഫീസിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ള എല്ലാ സർവീസുകളും നടത്തണമെന്നും സർവീസുകൾ മുടങ്ങരുത് എന്നും ഉത്തരവ്.
സർവീസിന് സജ്ജമാക്കിയിട്ടുള്ള മുഴുവൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യണം.ഓരോ ഡിപ്പോയിലും അനുവദിച്ചിട്ടുള്ള സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ കുറവുള്ള ബസ്സുകൾ ഡിപ്പോകൾക്ക് അനുവദിച്ചിട്ടുണ്ട്.
മറ്റ് ഡിപ്പോകളിൽ നിന്നാണ് സർവീസ് നടത്തുന്നതിനുള്ള അധികം ബസ്സുകൾ അനുവദിച്ചിട്ടുള്ളത്. ഓരോ ഡിപ്പോകളിലും സർവീസ്നടത്തുന്നതിന്റെ ഭൂമി ശാസ്ത്ര പരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്താണ് അധികം ബസ്സുകൾ അനുവദിച്ചിട്ടുള്ളത്.
കേരളത്തിലെ ഇടനാട്, തീരപ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ഡിപ്പോകൾക്ക് ടാറ്റയുടെ ബസ്സുകളും മലയോര മേഖലകളിൽ സർവീസ് നടത്തുന്ന ഡിപ്പോകൾക്ക് ലൈലാന്റ് ബസ്സുകളുമാണ് അധികമായി അനുവദിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ബസ്സുകൾ മറ്റൊരു ഡിപ്പോയിലേക്ക് എത്തിക്കുന്നത് കെഎസ്ആർ ടി സി യ്ക്ക് ഭാരിച്ച ബാധ്യത വരുത്തുന്നതാണ്.
തേക്കടിഡിപ്പോയിലേക്കുള്ള ലൈലാന്റ്ബസ് എത്തിക്കുന്നത് മാനന്തവാടി ഡിപ്പോയിൽ നിന്നാണ്. ഇതു പോലെ വിദൂര ഡിപ്പോകളിൽ നിന്നാണ് മറ്റ് ഡിപ്പോകളിലേയ്ക്ക് ബസ്സുകൾ എത്തിക്കുന്നത്.
ലോക് ഡൗൺ കഴിഞ്ഞാൽ പരമാവധി യാത്രക്കാരെ കെ എസ് ആർ ടി സി ബസ്സുകളിലേക്ക് ആകർഷിക്കുകയും പ്രതിമാസം 200 കോടി രൂപയെങ്കിലും വരുമാനമായി നേടുകയുമാണ് ലക്ഷ്യം.
ബസ്സിലെ സ്ഥിരം യാത്രക്കാരായിരുന്ന ഉദ്യാഗസ്ഥരും മറ്റ് വിഭാഗം ജീവനക്കാരും കൂട്ടമായി കോൺട്രാക്ട് കാരേജുകളിലും ഇരുചക്രവാഹനങ്ങളിലുമാണ് ഓഫീസുകളിൽ എത്തുന്ന തെന്ന യാഥാർത്ഥ്യം ഉൾകൊണ്ടു കൊണ്ടാണ് ലോക് ഡൗന്നിന് ശേഷമുള്ള സർവീസ് ഓപ്പറേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്.
യാത്രക്കാർക്കായി സർവീസ് നടത്തുക.എന്നാൽ നഷ്ടമുണ്ടാകുകയും ചെയ്യരുത്. എന്ന നയമാണ്. കേരളത്തിലെ 30 ഡിപ്പോകൾക്കായി 169 ബസ്സുകളാണ് കുറവ് നികത്താനായി അനുവദിച്ചിട്ടുള്ളത്.
ഡി പ്പോകൾക്ക് ഒന്നു മുതൽ 15 ബസ്സ് വരെയാണ് കുറവ് നികത്താൻ നല്കുന്നത്. ഓരോ ഡിപ്പോകൾക്കും അനുവദിച്ചിട്ടുള്ള ബസ്സുകൾ: പാറശ്ശാല – 15, പൂവാർ – 7, വിഴിഞ്ഞം – 3, ആറ്റിങ്ങൽ – 9, കണിയാപുരം – 11, വെഞ്ഞാറമ്മൂട്-14, ചാത്തന്നൂർ- 12, കൊല്ലം – 1 ,കരുനാഗപ്പള്ളി – 13, കൊട്ടാരക്കര – 15, മാനന്തവാടി – 4, ചേർത്തല -7, എടത്വ – 4, ആലപ്പുഴ – 4, എരുമേലി – 1, വൈക്കം-2, അങ്കമാലി 7,കായംകുളം – 3, പെരുമ്പാവൂർ – 3, പാലക്കാട് – 6, നിലമ്പൂർ – 4, പേരുർക്കട -2,ചിറ്റൂർ – 4, പുനലൂർ- 8, വടകര – 1, വടക്കൻ പറവൂർ – 4, ചാലക്കുടി – 1, ചടയമംഗലം – 2, തേക്കടി – 1, മാള – 1. എന്നിങ്ങനെയാണ് ബസ്സുകൾ അധികമായി അനുവദിച്ചിട്ടുള്ളത്.