കോട്ടയം: ലോക്ഡൗണില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന കാര്‍ഷിക, ക്ഷീരകര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍, ന്യായമായ വിലയ്ക്കോ, സൗജന്യമായോ ഏറ്റെടുക്കുവാന്‍ തയാറാണെന്ന് നവജീവന്‍ ട്രസ്റ്റി പി.യു. തോമസ്.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വില്പന നടത്തിയ കര്‍ഷകര്‍ക്ക് അതിനു കഴിയാതെ ബുദ്ധിമുട്ടുകയാണ്. ക്ഷീരകര്‍ഷകര്‍ പാല് ഒഴുക്കിക്കളയുന്ന സാഹചര്യവുമാണുള്ളത്. കര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയ്ക്കോ, സൗജന്യമായോ നവജീവനില്‍ എത്തിക്കുന്നതിനു തയാറാകണമെന്ന് അദ്ദേഹം അറിയിച്ചു.
ദിവസേന 5,000 പേര്‍ക്ക് കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും സൗജന്യഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം ജില്ലാ ആശുപത്രിയിലും, മെഡിക്കല്‍ കോളജുകളിലും ചികിത്സയില്‍ കഴിയുന്ന 1,000 കോവിഡ് രോഗികള്‍ക്കും സൗജന്യ ഭക്ഷണപ്പൊതികള്‍ നല്കി വരുന്നുണ്ട്.
മെഡിക്കല്‍ കോളജില്‍ പ്രഭാത സായാഹ്ന ഭക്ഷണ വിതരണവും നടത്തുന്നുണ്ട്. ഈ ഭക്ഷണങ്ങള്‍ തയാറാക്കപ്പെടുന്നതിനു പച്ചക്കറി, പാല് ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ കര്‍ഷകരില്‍നിന്നും നേരിട്ടു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കുവാന്‍ തയാറാണ്. 94473 66701.